പോസ്റ്റുകള്‍

Sunday, October 4, 2009

നര്‍മ്മം

ഞാനും വരട്ടയോ നിന്റെ കൂടെ

വിണ്ണിലലസനായ്‌ നോക്കി നോക്കി
തിണ്ണയിലേകനായ്‌ ഞാനിരിക്കേ
നിർവ്വൃതി നൽകുമാ ഭൂതരംഗം
എൻ മനതാരിലരിച്ചു വന്നു
ആയിരം കാതങ്ങൾക്കപ്പുറമാ-
യേകയായ്‌ കേഴുമെൻ പ്രാണസഖി
നിന്മനതാരിലുമീത്തരംഗം
നിന്നു വിലസുന്നുണ്ടായിരിക്കും
പെട്ടെന്നു നാളെപ്പരീക്ഷയോർത്തു
തട്ടിക്കുടഞ്ഞിതെൻ ബുക്കെടുത്തു
ശ്രേണിയും ലേഖയും നോക്കിടുമ്പോൾ
കാണുന്നു നിൻ വേണിയൊന്നു മാത്രം
അക്കങ്ങളവ്യക്തരൂപമായി
പൊക്കത്തിലെങ്ങോ പറന്നു പോയി
*****************************************
മാർക്കിട്ട പേപ്പറിൻ ഭംഗി കണ്ടു
കാർക്കിച്ചു തുപ്പിക്കൊണ്ടച്ഛനോതി  
നാളെ നീ കോളേജിൽ പോകുന്നേരം
ഞാനും വരട്ടയോ നിന്റെ കൂടെ

1 comment:

cALviN::കാല്‍‌വിന്‍ said...

ഹ ഹ ഹ :)
നേരത്തെ കേട്ടിട്ടുണ്ടെന്നാണ് ഓർമ.. ഘടോൽക്കചൻ എന്തായാലും മുൻപ് കേട്ടിരുന്നു....

ബ്ലോഗിന്റെ ഹെഡർ നന്നായി