പോസ്റ്റുകള്‍

Thursday, December 6, 2012

son at eaden gardens


Monday, October 8, 2012

ഞാന്‍ ബുദ്ധിജീവി !

ഞാനൊരു ബുദ്ധിജീവി
അതൊട്ടുമില്ലാത്ത നിങ്ങളോടു
സംവദിക്കാനിശ്വരന്‍
നേരിട്ടയച്ചൊരു മാന്യന്‍

ഞാനൊരു വൃക്ഷപ്രേമി
അതു തെളിയിക്കാന്‍
എത്രയെത്ര പേജുകളാണ്
ഞാന്‍ എഴുതിക്കൂട്ടിയത്
എത്ര പ്രതികളാണതിന്
അച്ചടി വേണ്ടി വന്നത്
എന്റെ മച്ചിലും ചുവരിലും
തറയിലും മരപ്പലക വിരിച്ചതും
വാതിലും ജനലും കേമത്തില്‍ തീര്‍ത്തതും
പ്രകൃതിയോടിണങ്ങി ജീവിക്കാനല്ലേ?
കുറച്ചു മരങ്ങളതിനു നശിച്ചാലും
ഞാന്‍ മരപ്രേമം വളര്‍ത്തുന്നുണ്ടല്ലോ?

ഞാനൊരു പുഴസ്നേഹി
എന്റെ മണിമാളിക തീര്‍ക്കാന്‍
മണലൂറ്റി വാരിയതു
പുഴ തടസ്സമില്ലാതെ ഒഴുകാനല്ലയോ?
എന്റെ വിസര്‍ജ്ജ്യ മാലിന്യങ്ങള്‍
‌ഞാനതില്‍ തട്ടുന്നത്
മത്സ്യങ്ങള്‍ ഭക്ഷ​ണം തിന്നു
സുഖമായ് ജീവിക്കാനല്ലേ?

ഞാനൊരു പ്രകൃതിസ്നേഹി
എന്റെ മുറ്റം പോലും കോണ്‍ക്രീറ്റിട്ടതു
നിങ്ങള്‍ക്കു ചളി പറ്റാതെ
എന്നരികലിലണയാന്‍ വേണ്ടിയല്ലയോ?

ഞാനൊരു ആരോഗ്യപ്രേമി
ടവറുകള്‍ക്കെതിരെപ്പട നയിക്കുമ്പോള്‍
എന്നരയില്‍ത്തിരുകിയ മൊബൈലുകള്‍
നിങ്ങള്‍ക്കെപ്പൊഴുമെന്നെ കിട്ടാനല്ലയോ?
ആണവ താപ ജല വൈദ്യുത പദ്ധതിക-
ളായവയെല്ലാം ഞാനെതിര്‍ത്തു തോല്‍പ്പിച്ചീടും
അതിലെ വൈദ്യുതി ഞാനുപയോഗിക്കും
അതു നിങ്ങളെയുള്ളില്‍ വെളിച്ചം കേറ്റാനല്ലേ?

ഞാനൊരു മഹാസംഭവം
അധികം പറയേണ്ട
ഞാനില്ലയെങ്കില്‍ നീയില്ല!- അല്ല
ഈ ലോകമേയില്ലിതു സത്യം!

Monday, September 24, 2012

തിലകന് തിലോദകം


Thursday, June 21, 2012

അണ്ണാരക്കണ്ണനും തന്നാലായത് ?


ആരാന്റെ ചിത്രങ്ങള്‍ കൊണ്ടൊരാറാട്ട്












Friday, April 13, 2012

വിഷുദിനാശംസകള്‍


എല്ലാ സുമനസ്സുകള്‍ക്കും എന്റെ സ്നേഹോഷ്മളമായ വിഷുദിനാശംസകള്‍

Friday, March 23, 2012

സത്യം ! ശിവം !! സുന്ദരം !!!

         എന്റെ ഗ്രാമ പഞ്ചായത്തിലെ സുന്ദരമായ ഒരു സ്ഥലമാണ് ചെറോല്‍. ഞാന്‍ 31 വര്‍ഷത്തിലധികം പഠിപ്പിച്ചിരുന്ന സ്കൂളിന്റെ അടുത്താണ് ഈ സ്ഥലം. അരിക്കുളം ചല്ലിയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒരേ മുഖത്തിന്റെ മൂന്ന് ഭാവങ്ങളാണ് താഴെക്കൊടുക്കുന്നത്. ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തവയല്ല. അതിന്റെ ഉടമസ്ഥന്മാരോട് കടപ്പാട്.




 മഴക്കാലത്ത്....


 വേനല്‍ക്കാലത്ത്...


ചിത്രകാരന്റെ കരവിരുതില്‍.....