പോസ്റ്റുകള്‍

ജ്യോതിഷലോകത്തേക്ക് സ്വാഗതം


                സാധാരണക്കാരനായ ഒരാള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രാവശ്യം കാണാനിടയായിട്ടുള്ളൊരു സാധനമാണ് മുകളില്‍ക്കൊടുത്തിട്ടുള്ള തരത്തിലുള്ളൊരു ചാര്‍ട്ട്. ജാതകക്കുറിപ്പ് എന്നാണത് അറിയപ്പെടുന്നത്. എന്താണ് ജാതകം, എന്താണ് ജ്യോതിഷം എന്നൊക്കെ മനസ്സിലാക്കിയാലേ അതെന്താണെന്ന് വിശദമായി നമുക്ക് മനസ്സിലാക്കാന്‍ കഴികയുള്ളൂ.
           വേദാംഗങ്ങളിലൊന്നായിട്ടാണ് ജ്യോതിഷം അറിയപ്പെടുന്നത്. ഇതിന് ആറംഗങ്ങള്‍ ഉള്ളതായി പറയുമെങ്കിലും വിശദ പഠനത്തിനു മുമ്പ് ഗണിതഭാഗമെന്നും ഫലഭാഗമെന്നും രണ്ടായി നമുക്കതിനെക്കാണാം, ഗ്രഹങ്ങളും അവയുടെ സ്ഥാനങ്ങള്‍, സഞ്ചാരപഥങ്ങള്‍ എന്നിവ തുടങ്ങി കുറെയേറെക്കാര്യങ്ങള്‍ കണക്കു കൂട്ടിയെടുക്കുന്നതാണ് ഗണിതഭാഗമെന്ന് തല്ക്കാലം മനസ്സിലാക്കാം. എന്നാല്‍ ഗ്രഹങ്ങളുടെ ചേര്‍ച്ചയും അകല്‍ച്ചയും സ്ഥാനവും ഒക്കെ ആസ്പദമാക്കി ഭൂത,ഭാവി,വര്‍ത്തമാനങ്ങളെ പ്രവചിക്കുന്നതാണ് ഫലഭാഗം എന്നും പറയാം. ഇത് മോഡേണ്‍ സയന്‍സുമായി ബന്ധപ്പെടുത്തി തെളിയിക്കാന്‍ കഴിയുന്നതല്ല.            ജ്യോതിഷഗ്രന്ഥങ്ങളില്‍ നിന്നും വായിച്ചെടുത്ത ചില അറിവുകള്‍ വായനക്കാരുമായി പങ്കുവെക്കുക എന്നൊരുദ്ദേശ്യം മാത്രമേ എനിക്കുള്ളു. അതു കൊണ്ടു തന്നെ ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തവരുമായി യാതൊരു വാദപ്രതിവാദത്തിനും ഞാന്‍ തയ്യാറുമല്ല. അവരുടെ വായന ഈ വരിയില്‍  അവസാനിപ്പിക്കാം. വിശ്വാസമുള്ളവര്‍ക്കോ, അതെന്താണെന്ന് അറിയാന്‍ താല്പര്യമുള്ളവര്‍ക്കോ അടുത്ത പേജിലേക്കു കടക്കാം. സ്വാഗതം.