പോസ്റ്റുകള്‍

Wednesday, May 19, 2010

സ്ക്കൂള്‍ ഡയറി


സ്ക്കൂള്‍ ഡയറി-1
ഒരു ദിവസം എന്റെ ശിഷ്യനായ ബാബു അവന്റെ മകന്റെ കൈയും പിടിച്ചു സ്ക്കൂള്‍ ഗേററും കടന്നു വരുന്നു. ഹെഡ് മാസ്റററെ ക്കണ്ടു എന്റെ അടുത്തെത്തി.
"മാഷേ, ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണ്. ഇതുവരെ സ്പെഷല്‍ സ്ക്കൂളില്‍ ആയിരുന്നു. നാലാം ക്ളാസ് കഴി‍ഞ്ഞു. ഇവിടെ അഞ്ചില്‍ ചേര്‍ക്കാമെന്ന് ഹെഡ് മാസ്ററര്‍ സമ്മതിച്ചിട്ടുണ്ട്. മാഷൊന്ന് പ്രത്യേകം ശ്രദ്ധിക്കണം.”
"ഓ അതിനെന്താ, ഞാനിവിടില്ലേ.”
മററുള്ള അധ്യാപകരുടെ മുമ്പില്‍ ഒന്നു വലുതായതിന്റെ ഗമയും ഐ..ഡി ട്രെയിനിംഗില്‍ പങ്കെടുത്തതിന്റെ അഹങ്കാരവും എന്റെ മറുപടിയില്‍ ഉണ്ടായിരുന്നു.
"ഇവന്‍ പറ‍ഞ്ഞാല്‍ അനുസരിക്കുന്ന കാര്യമൊക്കെ കമ്മിയാണ്. ഇവനെ മററുള്ള മാഷമ്മാര്‍ അടിക്കരുതെന്നു പറയണം.”
ഞാന്‍ ബാബുവിന്റെ ഗുരുവായതു കൊണ്ടു മാത്രമല്ല, ഞാന്‍ ഇപ്പോള്‍ കുട്ടികളെ അടിക്കാറില്ലെന്നും അവനറിയാം.(ബാബുവിനു പണ്ട് നല്ലപോലെ കിട്ടിയിട്ടുണ്ട്)

ബാബുവിന്റെ മകന്‍ ജിഷ്ണു. പ്രയത്തേക്കാള്‍ വളര്‍ച്ചയുണ്ട്. അവന്‍ പല കുസൃതികളും വികൃതികളും ഒപ്പിയ്ക്കും. ക്ളാസില്‍ നിന്നെഴുന്നേററു നടക്കും. മററുള്ളവരുടെ സീററില്‍ ചെന്നിരിക്കും(അതിന് ആണ്‍ പെണ്‍ ഭേദമൊന്നു മില്ല) അലസമായി ചിരിക്കും. ചിലപ്പോള്‍ വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കും. എന്നാലും എല്ലാം സഹിച്ചു ഞങ്ങള്‍ മാഷന്മാര്‍ അഡ്ജസ്ററ് ചെയ്യും.
കഥാപ്രസംഗക്കാരന്റെ ഭാഷയില്‍ വസന്തവും ഗ്രീഷ്മവും മാറി മാറി വന്നു. കഥാനായകന്‍ ഇപ്പോള്‍ ഏഴിലാണ്. എന്റെ ക്ളാസില്‍. ശരീരം ഒന്നു കൂടി ബലവത്തായിട്ടുണ്ട്. വികൃതികളൊക്കെ അല്പം കുറ‍ഞ്ഞിട്ടുണ്ട്. ശാന്തമായിപ്പറഞ്ഞാല്‍ അനുസരിക്കലുമുണ്ട്. എന്നെ പൊതുവെ ഇഷ്ടവുമാണ്.
ഒരു ദിവസം ഞാന്‍ ഉച്ചയ്ക്ക് ശേഷം ക്ളാസില്‍ ഹാജര്‍ എടുക്കുവാന്‍ പോവുകയാണ്. ക്ളാസില്‍ ആകെ ബഹളം. കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. ഞാന്‍ ക്ളാസിലെത്തിയപ്പോള്‍ കുട്ടികള്‍ സീററിലേക്കു പാഞ്ഞു. ജിഷ്ണു ഒരു പെണ്‍കുട്ടിയെ പുറകില്‍ നിന്നു ധൃതരാഷ്ട്രാലിംഗനം ചെയ്തു നില്ക്കുകയാണ്. അവള്‍ കരയുന്നുണ്ട്. പക്ഷെ അവന്റെ കൈക്കരുത്തിനു മുമ്പില്‍ അവള്‍ക്കു ശ്വാസം കഴിക്കാന്‍ പോലും പററുന്നില്ല. ക്ളാസിലെ മുതിര്‍ന്ന കുട്ടികളില്‍ ഒരാളായ അവളുടെ മാറിടം അവന്റെ കരവലയത്തിലമരുന്ന കാഴ്ച കണ്ട്
എനിക്കു സഹിച്ചില്ല. എങ്കിലും സംയമനം പാലിച്ചു കൊണ്ട് ഞാന്‍ അല്പം ഉറക്കെ പറഞ്ഞു.
"വിടെടാ..... “
അവന്‍ ഉടന്‍ പിടിവിട്ട് അവന്റെ സീററിലേക്കു പോയി.
ഞാന്‍ കൂടുതലെന്തെങ്കിലും പറയുന്നതിനു മുമ്പേ അവള്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു. ജിഷ്ണു ക്രുദ്ധനായി അവളുടെ അരികിലേക്കു പാഞ്ഞു. എന്റെ സകല നിയന്ത്രണവും പോയി. ഞാന്‍ ഓടിച്ചെന്നു അവനെ പിടിച്ചു മാററി. അവന്റെ സീററ് ചൂണ്ടിക്കാണിച്ചു കൊണ്ടലറി.
"അവിടെ പോയിരിക്കെടാ"
ജിഷ്ണു സീററിനടുത്തേക്കു പതുക്കെ നടന്നു. പാതി വഴിയെത്തിയപ്പോള്‍ തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി ഒന്നു നോക്കി. അവന്റെ കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു. എന്റെ സീററായ സ്ററൂള്‍ ചൂണ്ടിക്കാണിച്ച് എന്നോട് അലറി.
"അവിടെപ്പോയിരിക്കെടാ"
കുട്ടികളെല്ലാവരും ഒന്നിച്ചു പൊട്ടിച്ചിരിച്ചു. കരഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടിയും ചിരിച്ചു.
താന്‍ എന്തോ തമാശയാണ് പറഞ്ഞതെന്ന് വിചാരിച്ചു ജിഷ്ണുവും ചിരിച്ചപ്പോള്‍ എനിക്കും ചിരിക്കാതെ നിവൃത്തിയില്ലാതായി. അത് ഒരു ഇളിഞ്ഞ ചിരിയാണെങ്കിലും

16 comments:

ഉപാസന || Upasana said...

കൊള്ളാം നല്ല ‘മാഷും കുട്ടിയും’

അസീസ്‌ said...

സ്കൂള്‍ ഡയറി കലക്കി.
ഡയറിയുടെ മറ്റു ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അലി said...

അവിടെപ്പോയിരിക്കെടാ"

കൊള്ളാം മാഷെ!

കൂതറHashimܓ said...

പാവം, അവന് അറിയാഞ്ഞിട്ടല്ലേ..

അസീസ്‌ said...

good article

Hari | (Maths) said...

ഒരിക്കലും മറക്കാനാകാത്ത ഒരനുഭവം. അല്ലേ?

ജനാര്‍ദ്ദനന്‍.സി.എം said...

test

Aneesh said...

Kollam .....

Hari | (Maths) said...

ഒരിക്കലും മറക്കാനാവാത്ത സംഭവം. അല്ലേ, ജനാര്‍ദ്ദനന്‍ മാഷേ? ഇവിടെ നമ്മളെന്താ ചെയ്യുക? കുട്ടിയെ വഴക്കു പറയാനൊക്കുമോ? ശിക്ഷിക്കാനൊക്കുമോ? ഇല്ല. ശരിക്കും ധര്‍മ്മസങ്കടാവസ്ഥയിലായിപ്പോകും.

അസീസ്‌ said...

ഞാന്‍ നേരത്തെ രണ്ടു കമന്റ് ഇട്ടിരുന്നു.
ഒന്നും കാണാനില്ല.
ഇതെങ്ങനെ ഉണ്ടാവുമെന്ന് നോക്കെട്ടെ?

അസീസ്‌ said...

വളരെ ഹൃദയസ്പര്‍ശിയായ അനുഭവം.സ്കൂള്‍ ഡയറിയുടെ മറ്റു ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അസീസ്‌ said...
This comment has been removed by the author.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
ജനാര്‍ദ്ദനന്‍.സി.എം said...

ജോംസ് സാര്‍
അതൊന്നും അറിഞ്ഞുകൊണ്ടല്ല. പരിചയക്കുറവിനാല്‍ മാത്രം
ജനാര്‍ദ്ദനന്‍

sharvin said...

dear sir,

jishnuvinte chiriyum mashinte chiriyum orthu vayanakkarante chundilum vidararunnu oru narum punchiri.............