പോസ്റ്റുകള്‍

Tuesday, October 4, 2011

ആരവം പദ്ധതി കേരളത്തിന് മാര്‍ഗദീപമാകും -അഴീക്കോട്





കൊയിലാണ്ടി: മദ്യവിമുക്ത ഭവനം, ആര്‍ഭാടരഹിത വിവാഹം എന്ന സന്ദേശമുയര്‍ത്തി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ ആരവം ജനകീയ പ്രചാരണ പരിപാടി കേരളത്തിന് മാര്‍ഗദീപമായി മാറുമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. ആരവം പരിപാടിയോടനുബന്ധിച്ച് കുരുടിവീട്ടില്‍ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി മുക്തിയും ആര്‍ഭാടരഹിത ജീവിതവും ഗാന്ധിജിയുടെ സ്വപ്നമായിരുന്നു -അഴീക്കോട് പറഞ്ഞു. കെ.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. സുരേഷ്, എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, ലെനില്‍ദാസ്, മനയത്ത് ചന്ദ്രന്‍, നജീബ് കാന്തപുരം, ഡി. സത്യചന്ദ്രന്‍, കെ.ടി.എം. കോയ എന്നിവര്‍ പ്രസംഗിച്ചു.

ആരവം പദ്ധതി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പി. വിശ്വന്‍, എന്‍.കെ. വത്സന്‍, എന്‍.വി. ബാലകൃഷ്ണന്‍, ടി.വി. ചന്ദ്രഹാസന്‍, പി. പ്രസാദ്, എം.സി. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

'ആരവം വരകളിലൂടെ' എന്ന ചിത്രരചനാ പരിപാടി പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. സോമന്‍ കടലൂര്‍, സായ് പ്രസാദ്, സത്യന്‍ മുദ്ര, ചന്ദ്രന്‍ കല്പത്തൂര്‍, ഷാജി കാവില്‍, ദിനേശ് കാരയാട്, കെ. ശിവാനന്ദന്‍, എം.സി. ലനീഷ് എന്നിവര്‍ ചിത്രം വരച്ചു. കവിയരങ്ങും ഉണ്ടായി.

1 comment:

Anonymous said...

ജനവാതിലിലൂടെ ഞാനും ഒന്നെത്തിനോക്കി.ഇനിയൊരിക്കല്‍ വാതിലിലൂടെതന്നെ കടന്നു വരാന്‍ ഞാന്‍ ഒരുങ്ങുന്നുണ്ട്.അഭിനന്ദനങ്ങള്‍ -ബാലകൃഷ്ണന്‍ മൊകേരി