പോസ്റ്റുകള്‍

Sunday, July 24, 2011

ലളിതഗാനം



                                 വ്രീളാവിവശയായരികിലണഞ്ഞൊരു
                                 മലയാളകവിതേ നിന്‍ കാതില്‍
                                 അകതാരില്‍ വിരിയുന്നോരനുരാഗ രാഗത്തിന്‍
                                 അതിലോലഭാവമൂറും വരികള്‍ മൂളാം.

                                 സാഗരനീലിമയേന്തും മിഴികളില്‍
                                 സന്ധ്യാംബരം തോല്ക്കും കവിളിണയില്‍
                                 മധുരമനോഹര ശീലുകളെഴുതാനെന്‍
                                 അധരപുടങ്ങള്‍ കൊതിച്ചീടുന്നു.
                                                            (വ്രീളാവിവശയായ്...)

                                 കുനുകൂന്തലളകങ്ങളലതല്ലും നെറ്റിയില്‍
                                 സീമന്തസിന്ദൂരമായ് അരികിലെത്താം
                                 പ്രണയമരന്ദമുറങ്ങുന്ന മൊട്ടുകള്‍
                                 ചുംബിച്ചുണര്‍ത്തുന്ന ഭ്രമരമാകാം
                                                            (വ്രീളാവിവശയായ്......)






7 comments:

ajith said...

കവിതയോട് അടങ്ങാത്ത അഭിനിവേശം...

Arjun Bhaskaran said...

:)

Vp Ahmed said...

ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

ഒന്ന് പാടിക്കേട്ടാൽ ഉഷാറാവും.

Kalavallabhan said...

പാടിവരുമ്പോൾ ഒന്നും രണ്ടും സ്റ്റാൻസയുടെ ആദ്യ വരി തുടങ്ങുന്നതുപോലെ മൂന്നാമത്തെ സ്റ്റാൻസയുടെ ആദ്യ വരി പറ്റുന്നില്ല. അവിടൊരു കറക്ഷൻ വേണമെന്ന് തോന്നുന്നു.
(ചരണോം പല്ലവീന്നൊന്നും പറയാത്തതിൽ ക്ഷമിക്കണം)

Aneesh kumar said...

Kavitha kollam padi varumbol sangathikal onum sari akunilla

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഓണത്തിനിടയില്‍ പൂട്ടു കച്ചവടം എന്നു പറയില്ലെ അതുപോലെ ഇന്ന് അവധി എടുത്തിരുന്നപ്പോള്‍ തോന്നിയ ഒരു വികൃതി മറ്റു തെരക്കൊന്നും ഇല്ലെങ്കില്‍ ഇതും ഒന്നു കേള്‍ക്കൂ. അഭിപ്രായം പറയാന്‍ പറയുന്നില്ല വല്ല തെറിയും കേള്‍ക്കേണ്ടി വന്നാലൊ അല്ലെ?
:)
http://sweeetsongs.blogspot.com/2011/09/blog-post_09.html