പോസ്റ്റുകള്‍

Tuesday, May 3, 2011

എന്നിലെയെന്നെ ഞാനെങ്ങനെയറിവൂ...?

വിത്തിനകത്തൊളിച്ചീ ഞാന്‍
വിരിമാറത്തുറങ്ങവേ
എല്ലാര്‍ക്കമമ്മയാം ഭൂമി
എന്നെ രക്ഷിച്ചിതാര്‍ദ്രയായ്
എന്ന് എന്നെപ്പറ്റി ഒരു മഹാകവി പാടിയിട്ടുണ്ട്. വരാനിരിക്കുന്ന നല്ല നാളെ സ്വപ്നം കണ്ട് ഞാനും ചുട്ടുപഴുത്ത ഭൂമിക്കടിയില്‍ തപസ്സിരുന്നു.


എങ്ങു നിന്നോ കാറ്റിന്റെ ഇരമ്പലും ഇടിയുടെ മുരളലും എനിക്കനുഭവപ്പെട്ടു. മഴത്തുള്ളിയുടെ കിലുകിലാരവം എന്റെ കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങി. അല്പ സമയത്തിനു ശേഷം അമ്മയുടെ മുലപ്പാലായ് അതെന്റെ ചുണ്ടിലേക്കരിച്ചു വന്നു. ഉദ്വേഗത്തിന്റെ പുതുനാമ്പായ് പുറത്തേക്ക്.

കണ്ണു തുറന്നു നോക്കിയപ്പോള്‍ പുലര്‍കാലവെട്ടത്തില്‍ ഒരു കറുത്ത താടിക്കാരനെ കണ്ടു. ആദ്യമായി കാണുന്ന മനുഷ്യജീവി. അയാളെന്നെ നോക്കി ചിരിച്ചു. കയ്യിലുള്ള ഒരു കൊച്ചു പെട്ടി എന്റെ മുഖത്തോടടുപ്പിച്ച് ഞെക്കിയപ്പോള്‍ അതില്‍ നിന്നുയര്‍ന്ന വെള്ളിവെളിച്ചത്തില്‍ എന്റെ കണ്ണു മഞ്ഞളിച്ചു പോയി. എനിക്കു ഭയമാണ് തോന്നിയത്

അടുത്ത ദിവസവും അയാള്‍ വന്നു. ഭയമെല്ലാം മാറി. അയാള്‍ വരാതിരുന്നാലായി പിന്നെ വിഷമം. ഞാന്‍ കഴുത്തുയര്‍ത്തി അദ്ദേഹത്തെ തെരഞ്ഞു


ഓരോ പ്രഭാതവും എന്നില്‍ മാറ്റങ്ങള്‍ വരുത്തി. കണ്ണില്‍ അഴകും മനസ്സില്‍ കവിതയും വിരിയാന്‍ തുടങ്ങി.

ഞാന്‍ പുഷ്പിണിയായത്രേ! ചില പൂവാലന്മാരൊക്കെ എന്നെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി.
ഇന്നയാള്‍ വന്നപ്പോള്‍ ഞാനും പുഞ്ചിരിച്ചു. അതു കണ്ട് അദ്ദേഹം ഇങ്ങനെ പാടി.



ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം കവിള്‍ കാന്തിയാര്‍ന്നൂ
പൂവേയതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു. 
ആരോമലാമഴകു ശുദ്ധി, മൃദുത്വ, മാഭ
സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ? ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍!

16 comments:

KTK Nadery ™ said...

മാഷെ മനസിലൊരു മഞ്ഞു മഴ പെയ്തു .............
ഭാവുകങ്ങള്‍ ...

Unknown said...

Ananthamajnzhatha avarnaneeyam
eeeeeee......bhooloka golam thiriyunna margam
athingalengandoridathirinnu nokkunna marthyan kathayentharinjhu


Manoj Kumar.S

Kalavallabhan said...

ഭാവം പകര്‍ന്നു വദനം കവിള്‍ കാന്തിയാര്‍ന്നൂ

Yasmin NK said...

എന്നും ഇങ്ങനെ നിന്നിരുന്നെങ്കില്‍..

ഷാ said...

ഇതു വളരെ നന്നായിരിക്കുന്നു..

Hassainar Mankada said...

സര്‍,..

എന്താ പറയുക..
ശരിക്കും താങ്കളൊരു creator ആണ്..

"ഞാനറിവീല ഭവാന്റെ മോഹന ഗാനാലാപന ശൈലി....
......................."

ajith said...

നന്ന്, പല സമയത്തായി എടുത്ത ഫോട്ടോകളും കുറിപ്പുകളും...വളരെ നന്ന്

Lipi Ranju said...

നല്ല നിരീക്ഷണം... നല്ല ക്രിയേറ്റിവിറ്റി...

somanmi said...

valare manoharamayirikkunnu.chithravum,kavithayum.
ABHINANDANANGAL

Naushu said...

മാഷേ ... ഈ പോസ്റ്റ്‌ അസ്സലായിട്ടുണ്ട്...
ചിത്രങ്ങളെല്ലാം മനോഹരം...
അവസാന ചിത്രം അതിമനോഹരം...
വരികള്‍ക്ക് അതിലേറെ ഭംഗി..
എല്ലാംകൊണ്ടും വളരെ നല്ലൊരു പോസ്റ്റ്‌

sHihab mOgraL said...

മാഷേ, അതിമനോഹരം തന്നെ.. :)
സന്തോഷം.

gafoor said...

Guruve vandanam valare manoharam

kazhchakkaran said...

adipoli... adipoli.. ethonnum porenkil soooooopppppppeerrrr...@@!!

ജയരാജ്‌മുരുക്കുംപുഴ said...

pratheekshayude ithiri vettam pole manoharam.....

ജനാര്‍ദ്ദനന്‍.സി.എം said...

പോസ്റ്റ് വായിച്ചു അഭിപ്രായമെഴുതിയ
KTK Nadery
praseeja
Kalavallabhan
മുല്ല
ഷാ
Blogger Hassainar Mankada
ajith
Lipi Ranju
somanmi
somanmi
Naushu
ശിഹാബ് മൊഗ്രാല്‍
gafoor
kazhchakkaran
jayarajmurukkumpuzha

എല്ലാവര്‍ക്കും നന്ദി. നന്ദി പറയല്‍ ഒരു ഫോര്‍മാലിറ്റി മാത്രമാണെന്നറിയാം. തുടര്‍ന്നും സ്നേഹബന്ധങ്ങലുണ്ടാവണം.

എന്റെ മലയാളം said...

ഒരു സംഭവം തന്നെ മാഷേ...